Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chakkittapara School

Kozhikode

ച​ക്കി​ട്ട​പാ​റ സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം വേ​റി​ട്ട അ​നു​ഭ​വ​മാ​യി

ച​ക്കി​ട്ട​പാ​റ: ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ൽ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രെ ഒ​രു​മി​പ്പി​ച്ച് വി​പു​ല​വും വ്യ​ത്യ​സ്ത​വു​മാ​യ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഓ​ണ​ക്ക​ളി​ക​ളും ഓ​ണ​സ​ദ്യ​യും ഒ​പ്പം സ​മൂ​ഹ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന​വ​രെ​യും മു​തി​ർ​ന്ന​വ​രെ​യും ആ​ദ​രി​ക്കു​ക​യും അ​വ​ർ​ക്ക് ഓ​ണ​ക്കോ​ടി സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു.
വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ളു​ടെ മു​ത്ത​ശ്ശീ മു​ത്ത​ശ്ശ​ന്മാ​രെ​യും പ്ര​ത്യേ​ക​മാ​യി ആ​ദ​രി​ച്ചു. പൂ​ർ​വ അ​ധ്യാ​പി​ക​യാ​യ ത്രേ​സ്യാ​മ്മ കൊ​യി​ലി​ടം പ​ഴ​യ​കാ​ല ഓ​ണ​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ചു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജേ​ക്ക​ബ് ക​പ്പ​ലു​മാ​ക്ക​ൽ ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ് മു​ഖ്യാ​തി​ഥി​യാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട്, വാ​ർ​ഡ് മെ​മ്പ​ർ ബി​ന്ദു ബാ​ല​കൃ​ഷ്ണ​ൻ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജി​ൻ​സി മ​നോ​ജ്, ക്ഷേ​മ കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മൊ​യ്തീ​ൻ കോ​ടേ​രി, ഹെ​ഡ്മി​സ്ട്ര​സ് ദീ​പ മാ​ത്യു,പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ജി. ര​മേ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ധ്യാ​പ​ക​രാ​യ ബി​പി​ൻ ജോ​ർ​ജ്, ഇ.​പി. നു​സ്ര​ത്ത്, അ​ല​ൻ റോ​യ്, പി. ​ശി​ൽ​പ, മെ​റി​ൻ ജോ​ർ​ജ്, സി​സ്റ്റ​ർ ദീ​പ, അ​ലോ​ണ ജോ​ൺ​സ​ൺ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up